സീയോനിലും നമ്മുടെ കുടുംബത്തിലും, ഒരാൾ എന്തുകൊണ്ടാണ് ഒരു പ്രത്യേക രീതിയിൽ പെരുമാറുന്നതെന്ന് മനസ്സിലാക്കുന്നത് സഹാനുഭൂതിയിലേക്ക് നയിച്ചേക്കാം, എന്നാൽ കാരണം അറിയാതെ, നാം അവരെ തെറ്റിദ്ധരിക്കുകയും, കോപിക്കുകയും, ആത്യന്തികമായി ശത്രുക്കളായിത്തീരുകയും ചെയ്തേക്കാം.
അതുകൊണ്ടാണ് ദൈവം പരസ്പരം മനസ്സിലാക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും പുതിയ ഉടമ്പടിയുടെ ഒരു സുപ്രധാന പഠിപ്പിക്കലായി “അന്യോന്യം സ്നേഹിക്കുവിൻ” എന്ന് ഉയർത്തിക്കാട്ടുകയും ചെയ്തത്.
ദൈവസഭയിലെ അംഗങ്ങൾ നമ്മുടെ പിതാവും മാതാവും നമുക്കുവേണ്ടി സഹിച്ച വേദന, കഷ്ടപ്പാട്, ലജ്ജ, അപമാനം എന്നിവയെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവർ തങ്ങൾക്കുവേണ്ടി മാത്രം ജീവിച്ചിരുന്ന പഴയ വ്യക്തിത്വം ഉപേക്ഷിച്ച്, പരസ്പരം പരിഗണനയുള്ളവരും, വിട്ടുവീഴ്ചകൾ ചെയ്യുന്നവരും, സ്നേഹം പരിശീലിക്കുന്നവരുമായ പുതിയ ആളുകളായി മാറുവാൻ ശ്രമിക്കുന്നു.
ഇങ്ങനെ ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നെ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു. . . . ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്ക് അവങ്കൽ നിന്നു ലഭിച്ചിരിക്കുന്നു. 1 യോഹ. 4:16–21
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം