ശക്തനായ ദൈവം, നിത്യപിതാവ്, ഈ ഭൂമിയിലേക്ക് വന്നു, ക്രൂശിക്കപ്പെട്ടു, എണ്ണമറ്റ ആളുകളിൽ നിന്നുള്ള പരിഹാസവും നിന്ദയും പീഡനവും സഹിച്ചു. എന്നിരുന്നാലും, അവിടുത്തെ ജനത്തെ കണ്ടെത്തുന്നതിനും, അവരുടെ എല്ലാ പാപങ്ങൾക്കും പ്രായശ്ചിത്തം ചെയ്യുന്നതിനും, അവരെ രക്ഷിക്കുന്നതിനുമായി അവിടുന്ന് ഇതെല്ലാം നിശബ്ദമായി സഹിച്ചു.
സ്വർഗ്ഗീയ മക്കളെ രക്ഷിക്കുന്ന പ്രക്രിയയിൽ, യേശു അവിടുത്തെഒന്നാം വരവിലും, അവിടുത്തെ രണ്ടാം വരവിൽ ക്രിസ്തു അൻസംഗ്ഹൊങായും, സ്വർഗ്ഗീയ മാതാവായ യെരൂശലേമും ജഡത്തിൽ ഈ ഭൂമിയിലേക്ക് വന്നു. പ്രവചനമനുസരിച്ച്, ഈ പാതയിൽ അനിവാര്യമായും ദുഃഖത്തിന്റെ ദിനങ്ങളും, തുടർന്ന് മഹത്ത്വം സ്വീകരിക്കപ്പെടുന്ന സന്തോഷത്തിന്റെ ദിനങ്ങളും ഉൾപ്പെടുന്നു. ഈ വാഗ്ദാനത്തിന് അനുസൃതമായി, ഇപ്പോൾ ദൈവസഭയെ നയിക്കുന്ന മാതാവായ ദൈവത്തിന്റെ മഹത്വം ലോകമെമ്പാടും വെളിപ്പെടുന്നു.
യേശു അവരോട്, “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു, അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു. യെഹൂദന്മാർ അവനോട്, “നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നത്” എന്ന് ഉത്തരം പറഞ്ഞു. യോഹന്നാൻ 10:32–33
“നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല, നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല, യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും, നിന്റെ ദുഃഖകാലം തീർന്നുപോകും.” യെശയ്യാവ് 60:20
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ 
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം