“മരുഭൂമിയിൽ സ്വർണ്ണത്തെക്കാൾ വിലപ്പെട്ടത് വെള്ളമാണ്, വഴിതെറ്റിയ ആടിന് രാജാവിനെക്കാൾ പ്രിയപ്പെട്ടവൻ ഇടയനാണ് ” എന്ന ചൊല്ലുപോലെ, ഈ ഭൂമിയിൽ വിലപ്പെട്ടതും സ്വർഗരാജ്യത്തിൽ വിലപ്പെട്ടതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ലോകത്തിലെ പലരും വിലമതിക്കുന്ന സമ്പത്തിനും ബഹുമാനത്തിനും അധികാരത്തിനും നാം പോകാനിരിക്കുന്ന സ്വർഗരാജ്യത്തിൽ ഒരു വിലയുമില്ല. അതുകൊണ്ടാണ് ആദ്യകാല സഭയിലെ വിശുദ്ധർ പീഡനങ്ങൾക്കിടയിലും സ്വർഗരാജ്യത്തിനുവേണ്ടി ജീവിച്ചത്.
ദൈവരാജ്യത്തിൽ, ഏറ്റവും വിലപ്പെട്ട പ്രവൃത്തി ദൈവത്തിന്റെ വചനം പ്രാവർത്തികമാക്കുക എന്നതാണ്. ദൈവസഭയിലെ അംഗങ്ങൾ, തങ്ങൾ സ്വർഗരാജ്യത്തിൽ എന്നെന്നേക്കും രാജാക്കന്മാരായി വാഴുകയും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കുകയും ചെയ്യുമെന്ന ദൈവവചനം വിശ്വസിച്ചുകൊണ്ട്, പുതിയ നിയമ സത്യത്താൽ നഷ്ടപ്പെട്ട ഒരു ആത്മാവിനെപ്പോലും അന്വേഷിക്കുന്നു.
ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ട് അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്ന് ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു. എബ്രായർ 11:13
എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും. ദാനീയേൽ 12:3
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം