എല്ലാ യുഗങ്ങളിലും, അതായത്, പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും യുഗത്തിൽ, ജീവജലം നൽകുന്നവൻ ദൈവം മാത്രമാണ്.
എന്നിരുന്നാലും, വിശുദ്ധന്മാർക്ക് ജീവജലം നൽകാൻ കഴിയുമെന്ന് ചിലർ പറയുന്നു.
ദൈവത്തിന്റെ ജീവജലം മാത്രം എത്തിക്കുന്ന വിശുദ്ധന്മാർ തങ്ങളാണ് ജീവജലം നൽകുന്നത് എന്ന് പറയുന്നത് അസംബന്ധമാണ്.
കത്ത് എത്തിക്കുന്ന ചെയ്യുന്ന ഒരു പോസ്റ്റ്മാൻ, “ഞാനാണ് അയച്ചയാൾ” എന്ന് പറയുന്നതുപോലെയാണിത്.
യഥാർത്ഥത്തിൽ മറ്റാരെങ്കിലും നൽകുന്ന കാര്യത്തെ, നമ്മളാണ് കൊടുക്കുന്നത് എന്ന രീതിയിൽ പ്രവർത്തിക്കുന്നതിൽ അർത്ഥമില്ല.
ദൈവത്തിൽ നിന്ന് വരുന്ന എന്തെങ്കിലും നൽകുന്നവർ നമ്മളാണെന്ന് നാം പറഞ്ഞാൽ, അത് നമ്മിൽത്തന്നെ ഒരു ശാപം കൊണ്ടുവരും.
ദൈവജനമെന്ന നിലയിൽ, ഈ യുഗത്തിൽ നമുക്ക് ജീവജലം നൽകാൻ ദൈവം ഏതുതരത്തിലുള്ള രൂപത്തിലാണ് വരുന്നതെന്നും, എന്തുകൊണ്ടാണ് ദൈവത്തെ പരിശുദ്ധാത്മാവായും മണവാട്ടിയായും ബൈബിൾ വിവരിക്കുന്നതെന്നും, അവർ എങ്ങനെ ജീവജലം നൽകുന്നുവെന്നും നാം അറിഞ്ഞിരിക്കണം.
ദൈവസഭ പരിശുദ്ധാത്മാവായ അൻസംഗ്ഹൊങിലും മണവാട്ടിയായ മാതാവായ ദൈവത്തിലും വിശ്വസിക്കുന്നു.
പിതാവായ ദൈവവും മാതാവായ ദൈവവും നൽകുന്ന ജീവജലത്തിലൂടെ നിങ്ങൾക്ക് നിത്യജീവൻ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം